Connect with us

pala student killing

രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പാലാ കൊലപാതകത്തിലെ പ്രതി

പ്രണയ നൈരാശ്യമാണ് നിഥിനയെ കൊല്ലാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് അഭിഭാഷകന്‍

Published

|

Last Updated

കോട്ടയം | പാലാ സെന്റ് തോമസ് കോളജില്‍ കൊല്ലപ്പെട്ട നിഥിനയുമായി രണ്ട് വര്‍ഷത്തോളമായി താന്‍ പ്രണയത്തിലായിരുന്നെന്ന് കൊല നടത്തിയ പ്രതി അഭിഷേകിന്റെ മൊഴി. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി നിഥിന അകല്‍ച്ച കാണിച്ചതാണ് കൊലയിലേക്ക് എത്തിച്ചതെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു. നിതിനയെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. ആയുധം കൊണ്ടുവന്നത് സ്വയം കൈ ഞരമ്പ് മുറിച്ച് പേടിപ്പിക്കാനെന്നും അഭിഷേക് പോലീസിന് മൊഴി നല്‍കി. പ്രണയ നൈരാശ്യമാണ് കൊലക്ക് കാരണമെന്ന് പ്രതിയുടെ അഭിഭാകനും പ്രതികരിച്ചു.

പാലാ സെന്റ് തോമസ് കോളജില്‍ പരീക്ഷക്കെത്തിയ വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന (22)യാണ് രാവിലെ 11.30ഓടെ കൊല്ലപ്പെട്ടത്. ഫുഡ് ടെക്‌നോളജിയില്‍ നിഥിനക്കൊപ്പം പഠിക്കുന്ന വൈക്കം സ്വദേശി അഭിഷേകാണ് പേപ്പര്‍കട്ടര്‍ ഉപയോഗിച്ച് കൊല നടത്തിയത്.

 

 

Latest