Kerala
നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പ്രതി തൂങ്ങി മരിക്കാന്‍ ശ്രമിച്ചു
വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് മനു
തിരുവനന്തപുരം | നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി മനുവാണ് (29) സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് മനു
അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭയപ്പെടുത്തി എന്നതാണ് മനുവിനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ നാലോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
---- facebook comment plugin here -----