Connect with us

Kerala

കല്ലുകൊണ്ട് തലക്കിടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

സോജുവിനോട് വിരോധത്തില്‍ കഴിയുന്നയാളുമായി രാഹുല്‍ സഹകരിക്കുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്

Published

|

Last Updated

പത്തനംതിട്ട  | കല്ലുകൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ പാമ്പേറ്റുമല സോജു ഭവന്‍ വീട്ടില്‍ കെ സോജു (35) വാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മലയാലപ്പുഴ കടുവാക്കുഴി രമ്യാ ഭവനില്‍ രാഹുല്‍ കൃഷ്ണനാണ് പാറക്കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ മാരകമായി തലയ്ക്ക് പരുക്കേറ്റത്.

സോജുവിനോട് വിരോധത്തില്‍ കഴിയുന്നയാളുമായി രാഹുല്‍ സഹകരിക്കുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കപ്പെട്ട രാഹുലിന്റെ മൊഴി രേഖപ്പെടുത്തി മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2021 ല്‍ മലയാലപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത ദേഹോദ്രവക്കേസില്‍ ഉള്‍പ്പെട്ട പ്രതിയാണ് സോജു. മലയാലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ ജി സുഭാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ പ്രസന്നന്‍ പിള്ള, എസ് സി പി ഓമാരായ എം എ ഇര്‍ഷാദ്, സുബീക് റഹിം, വൈശാഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest