National
കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ കുറ്റം ചുമത്തി
നവംബർ 11ന് കേസിൽ വിചാരണ ആരംഭിക്കും.
കൊൽക്കത്ത | എം ജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്ക്കെതിരെ കുറ്റം ചുമത്തി. എം.ജി. കൊൽക്കത്ത സീൽദഹ് കോടതിയാണ് കുറ്റം ചുമത്തിയത്. നവംബർ 11ന് കേസിൽ വിചാരണ ആരംഭിക്കും. സഞ്ജയ് റോയി ഇപ്പോൾ കസ്റ്റഡിയിലാണ്.
ഓഗസ്റ്റ് ഒൻപതിന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്ന വഴിയിലാണ് യുവ ഡോക്ടർ പീഡനത്തിന് ഇരയായി കൊലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിഷയത്തിൽ സ്വമേധയാ കേസ് ഏറ്റെടുത്തു. സംസ്ഥാന പൊലീസിൽ നിന്ന് കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു. സിബിഐ അന്വേഷണത്തിൽ പ്രധാന പ്രതി സഞ്ജയ് റോയ് ആണെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ താൻ നിരപരാധിയാണെന്നാണ് പ്രതിയുടെ വാദം. തന്നെ കുടുക്കിയതാണെന്നും അദ്ദേഹം ആരോപിക്കുന്നു.
---- facebook comment plugin here -----