Kerala
യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത പ്രതി 26 വര്‍ഷത്തിനു ശേഷം പിടിയില്‍
ഗള്‍ഫില്‍ ഒളിവില്‍ കഴിഞ്ഞ വര്‍ക്കല റാത്തിക്കല്‍ ഇക്ബാല്‍ മന്‍സിലില്‍ ഇക്ബാലി(48)നെയാണ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്
കൊല്ലം | യുവതിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി 26 വര്‍ഷത്തിന് ശേഷം പിടിയില്‍.
ഗള്‍ഫില്‍ ഒളിവില്‍ കഴിഞ്ഞ വര്‍ക്കല റാത്തിക്കല്‍ ഇക്ബാല്‍ മന്‍സിലില്‍ ഇക്ബാലി(48)നെയാണ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. 1997 ല്‍ ഉണ്ടായ കേസില്‍ ജാമ്യം നേടിയശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. കുളത്തൂപ്പുഴ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ 26 കാരിയെ കുളത്തൂപ്പുഴ-വര്‍ക്കല റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിലാണ് തട്ടിക്കൊണ്ടുപോയത്. ബസുടമയുടെ മകനായ ഇക്ബാല്‍ ബസില്‍ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു. യുവതിയെ വര്‍ക്കലയില്‍ എത്തിച്ച് ലോഡ്ജുകളിലും റിസോര്‍ട്ടിലും തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
യുവതിയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് ഇക്ബാല്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടി. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍പ്പോയശേഷം വിദേശത്തേക്കു കടക്കുകയായിരുന്നു. അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇയാള്‍ നാട്ടിലെത്തിയെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതേത്തുടര്‍ന്നാണ് മുങ്ങി നടന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.