Kerala
ചുമട്ടുതൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി റിമാന്‍ഡില്‍
ഹോസ്ദുര്‍ഗ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത് .
കാഞ്ഞങ്ങാട് | ചുമട്ടുതൊഴിലാളിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ പൈനാപ്പള്ളി റെജി എന്ന ജോണിനെ (55)യാണ് റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് പ്രതി കെവി പ്രദീപിനെ മൗക്കോട് ടൗണിന് സമീപത്തുവെച്ച് കുത്തിക്കൊലപ്പെടുത്തിയത്.
പ്രദീപിനെ കുത്തിയ ശേഷം റെജി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദീപിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രതിയെ പിടികൂടിയ ശേഷം പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.തുടര്‍ന്ന് ഇയാള്‍ കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തിരുന്നു.
ഹോസ്ദുര്‍ഗ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത് .
---- facebook comment plugin here -----