Connect with us

Kerala

ജയിലില്‍ നിന്നിറങ്ങിയ പ്രതിയെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വീണ്ടും ജയിലിലടച്ചു

കറ്റാനം പ്ലാന്തറ വീട്ടില്‍ അമലിനെ (22) യാണ് വള്ളികുന്നം പോലീസ് പിടികൂടിയത്

Published

|

Last Updated

കായംകുളം | ജയിലില്‍ നിന്നിറങ്ങിയ പ്രതിയെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്ത് വീണ്ടും ജയിലിലടച്ചു. കറ്റാനം പ്ലാന്തറ വീട്ടില്‍ അമലിനെ (22) യാണ് വള്ളികുന്നം പോലീസ് പിടികൂടിയത്. വള്ളികുന്നം സ്വദേശിയായ 10-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം രാത്രിയില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ പ്രതി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിലാണ് കേസെടുത്തത്.

രാത്രിയില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തെ സംഘം ചേര്‍ന്ന് വഴിയില്‍ തടഞ്ഞ് നിര്‍ത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ പ്രതിയാണ് അമല്‍. കാറിലുണ്ടായിരുന്ന സ്തീയെയും ഭര്‍ത്താവിനെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ച അമലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ കറ്റാനം ഭാഗത്തു നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ചെങ്ങന്നൂര്‍ ഡിവൈ എസ് പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ സി ശ്രീജിത്ത്, വള്ളികുന്നം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ ദിജേഷ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജി രാജീവ്, ജെ നിസാം, അസി. സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകല അനില്‍കുമാര്‍, സീനിയര്‍ സി പി ഒ ഷൈബു, സി പി ഒ എസ് ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികുടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

 

Latest