Connect with us

Kerala

വയനാട് വന്യജീവി സങ്കേതത്തില്‍ വേട്ടക്കെത്തിയ പ്രതി കീഴടങ്ങി

തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനായ ഷിജുവാണ് കസ്റ്റഡിയിലായത്

Published

|

Last Updated

ബത്തേരി | വയനാട് വന്യജീവി സങ്കേതത്തില്‍ തോക്കുമായി മൃഗ വേട്ടക്കെത്തിയ പ്രതി കീഴടങ്ങി. തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥന്‍ ഷിജുവാണ് മുത്തങ്ങ റേഞ്ച് ഓഫീസില്‍ കീഴടങ്ങിയത്.

കഴിഞ്ഞ സെപ്റ്റംബര്‍ പത്തിനാണ്് ഇയാള്‍ തോക്കുമായി ചീരാല്‍ പൂമുറ്റം വനത്തിനുള്ളില്‍ അര്‍ദ്ധരാത്രി മൃഗവേട്ടക്കിറങ്ങിയത്. വനത്തിനുള്ളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പ്രതിയുടെ ചിത്രങ്ങള്‍ പതിയുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പും പോലീസും നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തമിഴ്‌നാട് പോലീസിലാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നീലഗിരി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ഷിജു ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.