Connect with us

actress attacked

നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും; തുടര്‍ വിസ്താരം നടന്നേക്കില്ല

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതേ സമയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി വര്‍ഗീസ് തുടര്‍ വിസ്താരം നടത്തരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയിലടക്കം ഹരജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ വിസ്താര നടപടികള്‍ക്ക് സാധ്യതയില്ല.

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിലിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതിയടക്കം നേരത്തെ ഇയാളുടെ ജാമ്യാപേക്ഷ തളളിയിരുന്നു.

Latest