Connect with us

Kerala

മുകേഷ് അടക്കം ഏഴ് പേര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കുകയാണെന്ന് നടി; അന്വേഷണ സംഘത്തിന് ഇ മെയില്‍ അയക്കും

തനിക്കെതിരെ എടുത്ത കേസില്‍ സര്‍ക്കാരും പോലീസും ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി പിന്‍വലിക്കുന്നത്.

Published

|

Last Updated

കൊച്ചി |  നടന്‍ മുകേഷ് അടക്കം ഏഴ് പേര്‍ക്കെതിരെ നല്‍കിയ ലൈംഗികാതിക്രമ പരാതി പിന്‍വലിക്കുകയാണെന്ന്  ആലുവ സ്വദേശിയായ നടി. തനിക്കെതിരെ എടുത്ത കേസില്‍ സര്‍ക്കാരും പോലീസും ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് പരാതി പിന്‍വലിക്കുന്നത്. കേസുകള്‍ പിന്‍വലിക്കുകയാണെന്ന് കാണിച്ച് അന്വേഷണ സംഘത്തിന് ഇ മെയില്‍ അയക്കുമെന്ന് നടി വ്യക്തമാക്കി. വ്യാജ പരാതിയായിരുന്നിട്ടും പോക്‌സോ കേസില്‍ തന്നെ സര്‍ക്കാരും പോലീസും വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും നടി ആരോപിച്ചു.

നടിയുടെ പരാതിയില്‍ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഏഴ് പേരും വിവിധയിടങ്ങളില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടി പരാതി പിന്‍വലിക്കാനൊരുങ്ങുന്നത്

Latest