Connect with us

National

എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നതിന്റെ നേര്‍ വിപരീതമായിരിക്കും യഥാര്‍ത്ഥ ഫലങ്ങള്‍; സോണിയ ഗാന്ധി

എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നതിന്റെ നേരെ വിപരീതമായിരിക്കും യഥാര്‍ത്ഥ ഫലങ്ങള്‍ എന്നും കാത്തിരുന്ന് കാണാം എന്നുമാണ് സോണിയാഗാന്ധി പ്രതികരിച്ചത്. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ 100ാം ജന്മവാര്‍ഷികത്തിന് ഡല്‍ഹിയില്‍ ഡിഎംകെ ആസ്ഥാനത്ത് എത്തിയപ്പോഴാണ് സോണിയ ഗാന്ധി എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെകുറിച്ച്  പ്രതികരിച്ചത്.

രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ഇന്ത്യ മുന്നണി നേതാക്കളൊക്കെ തന്നെയും എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് പ്രതികരിച്ചിരുന്നു.  മോദി മീഡിയ പോള്‍ എന്നായിരുന്നു എക്‌സിറ്റ് പോളിനെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.

Latest