Kerala
ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന പരസ്യ വാചകം അറംപറ്റി; ഇന്ത്യയുണ്ട് പക്ഷേ ഇടതില്ല; പി കെ കുഞ്ഞാലിക്കുട്ടി
അധികാരത്തിലെത്തിയില്ലെങ്കിലും ഇന്ത്യ മുന്നണിയുടെ വിജയം ഇന്ത്യയെ രക്ഷിച്ചു
മലപ്പുറം | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയില്‍ പരിഹാസവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇടതില്ലങ്കില്‍ ഇന്ത്യയില്ലെന്ന പരസ്യ വാചകം അറംപറ്റി. ഇന്ത്യയുണ്ടെങ്കിലും ഇടതില്ലെന്ന അവസ്ഥയാണ് തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായതെന്നും അദ്ദേഹം പരിഹസിച്ചു.
അധികാരത്തിലെത്തിയില്ലെങ്കിലും ഇന്ത്യ മുന്നണിയുടെ വിജയം ഇന്ത്യയെ രക്ഷിച്ചു. ബിജെപിക്ക് ഇനി ഒന്നും ചെയ്യാനാകില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടെങ്കിലേ ഇന്ത്യയില്‍ എന്തെങ്കിലും ഉണ്ടാവുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----