palakkad murders
പാലക്കാട് കൊലപാതകങ്ങളിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് എ ഡി ജി പി
ഒരു തരത്തിലുമുള്ള വീഴ്ചകളും ഇല്ലാതെ അന്വേഷണം പൂർത്തിയാക്കുമെന്നും വളരെ വേഗത്തിൽ രണ്ട് കേസിലുമുള്ള പ്രതികളെ പിടികൂടാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് | പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളിലെയും പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് എ ഡി ജി പി വിജയ് സാഖറെ അറിയിച്ചു. ആസൂത്രിതമാണ് രണ്ട് കൊലപാതകങ്ങളുമെന്നും ഒരു തരത്തിലുമുള്ള വീഴ്ചകളും ഇല്ലാതെ അന്വേഷണം പൂർത്തിയാക്കുമെന്നും വളരെ വേഗത്തിൽ രണ്ട് കേസിലുമുള്ള പ്രതികളെ പിടികൂടാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ് ഡി പി ഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ശ്രീനിവാസൻ വധക്കേസിൽ സി സി ടി വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാൻ നാല് സംഘങ്ങളെ രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.