National
പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അവഹേളനപരം; ബിജെപി നല്‍കിയ ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
ഹരജി പിന്‍വലിക്കാന്‍ ബിജെപിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പിഎസ് പട്വാലിയ അനുമതി തേടി. തുടര്‍ന്ന് ബെഞ്ച് അനുമതി നല്‍കി.

ന്യൂഡല്‍ഹി|തൃണമൂല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ വിലക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ ബിജെപി നല്‍കിയ ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അവഹേളനപരമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ വിലക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്.
പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അവഹേളനപരമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടതോടെ ഹരജി പിന്‍വലിക്കാന്‍ ബിജെപിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പിഎസ് പട്വാലിയ അനുമതി തേടി. തുടര്‍ന്ന് ബെഞ്ച് അനുമതി നല്‍കി. പിന്‍വലിച്ചതായി രേഖപ്പെടുത്തി ഹരജി തള്ളുകയും ചെയ്തു.