National
പരസ്യ പ്രചാരണം അവസാനിച്ചു; ഛത്തീസ്ഗഡിലും മധ്യപ്രദേശിലും വോട്ടെടുപ്പ് മറ്റന്നാൾ
ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.
ഭോപ്പാൽ/ റായ്പൂർ | നവംബർ 17ന് നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൻറെയും ഛത്തീസ്ഗഡിലെ 70 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പിന്റെയും പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണം.
230 നിയമസഭാമണ്ഡലങ്ങളിലുമായി മധ്യപ്രദേശിൽ ഒറ്റ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് കോൺഗ്രസിന് രാഹുൽ ഗാന്ധിയുടെ ജോഡോയാത്ര നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല. അതിനാൽ തന്നെ ജോഡോയാത്ര കടന്നുപോയ 21 മണ്ഡലങ്ങളും പിടിച്ച് കഴിഞ്ഞ തവണ നഷ്ടമായ ഭരണം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പാർട്ടി.
ഛത്തീസ്ഗഢിൽ ഭൂപേഷ് ബാഘേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ്, പ്രീപോൾ സർവ്വേകളിൽ ലഭിച്ച മുൻതൂക്കത്തിന്റെയും ഭരണവിരുദ്ധ തരംഗം നിലനിൽക്കുന്നില്ല എന്ന ആത്മ വിശ്വാസത്തിന്റെയും കരുത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയപ്രതീക്ഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഛത്തിസ്ഗഢിലെ അവസാന ഘട്ട പരിപാടിയിൽ സജീവമായിരുന്നു.
തെരെഞ്ഞെടുപ്പിനുശേഷം ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.