Connect with us

Kerala

വഖ്ഫ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ പണ്ഡിതരുടെ കൂടി ഉപദേശം തേടണം; ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി

മുനമ്പം വഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.

Published

|

Last Updated

കൊച്ചി| മുനമ്പം വഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാനവസഞ്ചാരം എറണാകുളത്ത് എത്തിയപ്പോഴാണ് സമര സമിതി നേതാക്കള്‍ ഹകീം അസ്ഹരിയെ കാണാനെത്തിയത്.

വിഷയത്തില്‍ വഖ്ഫ് ബോര്‍ഡില്‍ നില നില്‍ക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങള്‍ ഭാരവാഹികള്‍ ധരിപ്പിച്ചു. പ്രശ്നങ്ങളെ വര്‍ഗീയമായ ചുറ്റുപാടിലേക്ക് കൊണ്ടുപോകുന്നതില്‍ ജാഗ്രത വേണമെന്ന് അദ്ദേഹം സംരക്ഷണ സമിതി ഭാരവാഹികളോട് പറഞ്ഞു. വഖ്ഫ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ പണ്ഡിതരുടെ കൂടി ഉപദേശം തേടണമെന്നും കബളിപ്പിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും വേണം. അവരെ ചേര്‍ത്തുപിടിക്കുന്നതില്‍ എല്ലാവരും ഉണ്ടാകണമെന്നും ഡോ. അസ്ഹരി വ്യക്തമാക്കി.

എന്നാല്‍, മുനമ്പത്തെ വഖ്ഫ് സംബന്ധമായ വിവാദങ്ങള്‍ കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അസ്ഹരി പറഞ്ഞു. ഷരീഫ് പുത്തന്‍പുര, അബ്ദുസലാം വാഴക്കാല, ടി.എ.മുജീബ് റഹ്മാന്‍ എന്നിവരാണ് സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നത്.

 

 

Latest