Kerala
പ്രതിപക്ഷത്തിന്റെ ലക്ഷ്യം രാഷ്ട്രീയം മാത്രം, സര്‍ക്കാര്‍ ചിന്തിക്കാത്ത കാര്യം സര്‍ക്കാരിന്റെ മേല്‍ ആരോപിക്കുന്നു; എം ബി രാജേഷ്
സര്‍ക്കാരിന്റെ ശബളം പറ്റിയിട്ട് പ്രതിപക്ഷത്തിന് വേണ്ടി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കും.
തിരുവനന്തപുരം | ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്ക് പ്രതിപക്ഷത്തേയും പോലീസിനെയും കുറ്റപ്പെടുത്തി മന്ത്രി എംബി രാജേഷ്. ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്.ആ വിധി നിലനില്‍ക്കുന്നതിനിടെ സര്‍ക്കാര്‍ ചിന്തിക്കാത്ത കാര്യം സര്‍ക്കാരിന്റെ പേരില്‍ പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണ്.
ചില കുടില നീക്കങ്ങള്‍ നടന്നിട്ടുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്നത് മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും എംബി രാജേഷ് പറഞ്ഞു.
ഏതെങ്കിലും പോലീസ് കോണ്‍സ്റ്റബിള്‍ ഫോണില്‍ വിളിച്ചു എന്ന് പറയുന്നതില്‍ അല്ലല്ലോ സര്‍ക്കാര്‍ തീരുമാനമെന്നും സര്‍ക്കാരിന്റെ ശബളം പറ്റിയിട്ട് പ്രതിപക്ഷത്തിന് വേണ്ടി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് ഗൗരവമായി പരിശോധിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.
അതേസമയം കെകെ രമയുടെ മൊഴി മൂന്നുതവണ എടുത്തു എന്ന് പറയുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.