Kerala
കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് കണ്ണൂരിലെത്തി
പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങുക. ശേഷം മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും.

കണ്ണൂര്‍ | കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തി. ചെന്നൈയില്‍ നിന്ന് 11.20ന് പുറപ്പെട്ട വിമാനം 12.54ഓടെയാണ് ഇവിടെ എത്തിയത്.
പാര്‍ട്ടിയുടെ ധീരനായ കര്‍മോജ്ജ്വലനുമായ നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ നേതാക്കളുള്‍പ്പെടെ നിരവധി പേരാണ് വിമാനത്താവള പരിസരത്ത് എത്തിയിട്ടുള്ളത്. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങുക. ശേഷം മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും. കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തലശ്ശേരിയിലെത്തിയിട്ടുണ്ട്.
---- facebook comment plugin here -----