Connect with us

Uae

എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റി കനിഞ്ഞില്ല; മൃതദേഹം എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി

കൊല്‍ക്കത്ത എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റി അനുമതി നല്‍കാത്തത് കാരണം മൃതദേഹം എയര്‍പോര്‍ട്ടില്‍ നിന്നും തിരികെ കൊണ്ടുവരേണ്ടി വന്നു

Published

|

Last Updated

അബൂദബി |  കൊല്‍ക്കത്ത എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റി അനുമതി നല്‍കാത്തത് കാരണം മൃതദേഹം എയര്‍പോര്‍ട്ടില്‍ നിന്നും തിരികെ കൊണ്ടുവരേണ്ടി വന്നു. അബുദാബിയില്‍ നിര്യാതനായ ഫിലിപ് സോനാ മണ്ഡല്‍ എന്ന വ്യക്തിയുടെ മൃതദേഹമാണ് തിരികെ മോര്‍ച്ചറിയിലേക്ക് തന്നെ എത്തിക്കേണ്ടി വന്നത്.

ഇന്നലെ രാത്രി 9 മണിക്ക് ഇത്തിഹാദ് എയര്‍വെയ്‌സിന്റെ ഇ വൈ 0258 വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് ബുക്കിംഗ് നടത്തി മൃതദേഹം എയര്‍പോര്‍ട്ടിലെത്തിച്ചിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരായ ശക്കീബ് മാടായി, അബൂബക്കര്‍ ബി സി എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നത്.

സാധാരണ നിലയില്‍ ഇത്തരത്തിലുള്ള അപ്രൂവല്‍ തടസമില്ലാതെ ലഭിക്കാറുണ്ട്. എന്നാല്‍ കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്ന് ഇത് സംബന്ധമായ പ്രതികരണം ഉണ്ടായില്ലെന്ന് അബൂബക്കര്‍ വ്യക്തമാക്കി. ശനിയാഴ്ച ആയത് കാരണം ആരും ഇല്ല എന്ന വിവരമാണ് ലഭിച്ചത്. ഡല്‍ഹിയില്‍ അടക്കം പലയിടങ്ങളിലും നിരവധി തവണ വിളിച്ചു ബന്ധപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. നാലു മണിക്കൂറോളം എയര്‍പോര്‍ട്ടില്‍ ഇതിന്നായി തീവ്ര ശ്രമം നടത്തിയ ശേഷമാണ് മൃതദേഹം തിരികെ കൊണ്ടുപോരേണ്ടി വന്നത്.

വിദേശങ്ങളില്‍ മരണപ്പെടുന്ന വ്യക്തികളുടെ മൃതദേഹം എല്ലാവിധ കടമ്പകളും കടന്ന് നാട്ടിലേക്ക് അയക്കാന്‍ ഒരുങ്ങുമ്പോഴാണ് ഇത്തരത്തില്‍ ഇന്ത്യന്‍ എയര്‍പോര്‍ട്ട് അധികൃതരില്‍ നിന്ന് ദുരനുഭവമുണ്ടാകുന്നത്. ഇതിന് പരിഹാരമുണ്ടാകണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

 

Latest