Kerala
നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തെന്ന ആരോപണം അന്വേഷിക്കും: മന്ത്രി രാജന്‍
കെ കെ രമയുടെ ശ്രദ്ധക്ഷണിക്കലിന് സഭയിലാണ് മന്ത്രിയുടെ മറുപടി

തിരുവനന്തപുരം | ദേശീയ അവാര്‍ഡ് ജേതാവായ ഗായിക നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തതായ ആരോപണം അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി കെ രാജവന്‍. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഇത് കാണുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ കെ കെ രമ എം എല്‍ എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഭൂമി മാത്രമല്ല ആദിവാസികളുടെ ക്ഷേമവും സംരക്ഷണവുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
അട്ടപ്പാടിയില്‍ ആദിവാസികളുട ഭൂമി ഭൂമാഫിയ വ്യാപകമായി കൈയേറുകയാണെന്ന് കെ കെ രമ ആരോപിച്ചു. വ്യാജ രേഖ ഉണ്ടാക്കിയാണ് ഭൂമി തട്ടുന്നത്. ഇതിന് ആദിവസാികളെ ഭീഷണിപ്പെടുത്തുന്നു. ഇതിനായി റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുകയാണെന്നും രമ ആരോപിച്ചു.
---- facebook comment plugin here -----