Connect with us

Kerala Schools

സ്കൂളുകളിൽ അക്ഷരമാല തിരിച്ചെത്തും

പ്രൈമറി ക്ലാസ്സിൽ മലയാളം അക്ഷരമാലയില്ലാത്തത് ഗുണകരമല്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പ്രൈമറി ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പ്രഖ്യാപിച്ചു.

കേരളത്തിൽ ഒരു സ്‌കൂളിലും പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത സാഹചര്യം ഉണ്ടാകില്ലെന്നും കേരള വിദ്യാഭ്യാസ (ഭേദഗതി ) ബിൽ ചർച്ചക്കുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു. പ്രൈമറി ക്ലാസ്സുകളിലെ മലയാളം പാഠ പുസ്തകങ്ങളിൽ അക്ഷരമാല ഇല്ലാത്തത് ഗുണകരമല്ല. എസ് സി ഇ ആർ ടിയാണ് പാഠ പുസ്തകങ്ങൾ തയ്യാറാക്കിയത്. ഏതു സാഹചര്യത്തിലാണ് അക്ഷരമാല ഒഴിവാക്കിയതെന്ന കാര്യം പരിശോധിക്കും. ആറാം പ്രവൃത്തി ദിവസത്തിൽ വിദ്യാർഥികളുടെ തലയെണ്ണൽ അടിസ്ഥാനപ്പെടുത്തി ബാച്ചുകളും തസ്തികകളും ഒഴിവാക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണും. സംരക്ഷിത അധ്യാപകരുടെ കാര്യത്തിൽ നിലവിലെ സാഹചര്യം പരിഗണിച്ച് നടപടി എടുക്കും. സ്‌കൂളുകളിൽ 4,000ത്തോളം അധ്യാപകർക്ക് നിയമനം നൽകി.

എവിടെയെങ്കിലും മതിയായ അധ്യാപകരില്ലെങ്കിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 1,800 അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി പ്രധാനാധ്യാപകരായി നിയമിച്ചു. അവർ ചുമതല ഏറ്റെടുത്തതായും മന്ത്രി പറഞ്ഞു.

Latest