Kerala
ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി; രക്തം വാര്‍ന്ന് രോഗി മരിച്ചു
കോട്ടയം പൊന്‍കുന്നത്തുണ്ടായ അപകടത്തില്‍ പാലപ്ര സ്വദേശി പി കെ രാജുവാണ് മരിച്ചത്.
ഫയല്‍ പടം
കോട്ടയം | രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. കോട്ടയം പൊന്‍കുന്നത്തുണ്ടായ അപകടത്തില്‍ പാലപ്ര സ്വദേശി പി കെ രാജുവാണ് മരിച്ചത്. പ്രമേഹരോഗിയായ രാജുവിനെ രക്തസ്രാവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പാലായിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രക്തം വാര്‍ന്ന് രോഗി മരിച്ചു.
---- facebook comment plugin here -----