Connect with us

Ongoing News

ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു; ജീവനക്കാരന് പരുക്കേറ്റു

ആംബുലൻസ് ജീവനക്കാരനായ അഖിലിനാണ് പരുക്കേറ്റത്.

Published

|

Last Updated

തിരുവല്ല | തിരുവല്ല- അമ്പലപ്പുഴ സംസ്ഥാന പാതയിലെ താലൂക്ക് ആശുപത്രിക്ക് സമീപം  നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ആംബുലൻസ് ജീവനക്കാരനായ അഖിലിനാണ് പരുക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം.

തോട്ടഭാഗം സ്വദേശിയുടെ ഉടമസ്ഥതയിലുളള ആംബുലൻസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ സാരമായി പരുക്കേറ്റ അഖിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ആംബുലൻസ് ക്രെയിൻ ഉപയോഗിച്ച് സംഭവ സ്ഥലത്തു നിന്നും നീക്കം ചെയ്തു. അഗ്‌നിശമന സേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.

Latest