Connect with us

flying object shot down

വീണ്ടും പറക്കുംവസ്തു വെടിവെച്ചിട്ട് അമേരിക്കന്‍ സൈന്യം

എഫ്-16 പോര്‍വിമാനത്തില്‍ നിന്നുള്ള മിസൈല്‍ ഉപയോഗിച്ചാണ് വസ്തു തകര്‍ത്തത്.

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കന്‍ സൈന്യം വീണ്ടും പറക്കും വസ്തു വെടിവെച്ചിട്ടു. ഈ മാസം നാലാമത്തെ വസ്തുവാണ് ഇങ്ങനെ വെടിവെച്ചിടുന്നത്. കനേഡിയന്‍ അതിര്‍ത്തിക്ക് സമീപം ലേക് ഹുറോണിന് അടുത്തായാണ് പറക്കുംവസ്തു ഇന്ന് വെടിവെച്ചിട്ടത്. പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് പ്രകാരമാണിത്.

വാണിജ്യ വിമാന ഗതാഗതത്തെ ഈ വസ്തു തടസ്സപ്പെടുത്തുമായിരുന്നു. 20,000 അടി ഉയരത്തിലാണ് ഇത് പറന്നിരുന്നതെന്നും പെന്റഗണ്‍ അറിയിച്ചു. മൊണ്ടാനയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് മുകളിലാണ് ശനിയാഴ്ച ആദ്യം ഈ വസ്തുവിനെ കണ്ടെത്തിയത്.

അഷ്ടകോണാകൃതിയിലുള്ള ഈ വസ്തുവില്‍ ആളില്ലായിരുന്നു. പ്രാദേശിക സമയം ഉച്ചക്ക് 2.42ഓടെ എഫ്-16 പോര്‍വിമാനത്തില്‍ നിന്നുള്ള മിസൈല്‍ ഉപയോഗിച്ചാണ് വസ്തു തകര്‍ത്തത്. ഫെബ്രുവരി നാലിന് ചൈനയുടെതെന്ന് സംശയിക്കുന്ന ചാരബലൂണാണ് ഈ മാസം ആദ്യം സൈന്യം തകര്‍ത്തത്. പിന്നീട് ഫെബ്രുവരി 10, 11, 12 തീയതികളിലും പറക്കുംവസ്തുക്കള്‍ വെടിവെച്ചിട്ടു.

Latest