Kozhikode
ജനചേതന വാര്‍ഷികാഘോഷത്തിനു തുടക്കമായി
ആറുമാസം നീണ്ടു നിക്കുന്ന 22 ഇന പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന'ആരവം@22' പരിപാടി യോടെയാണ് 22 ആം വാര്‍ഷികം.

ജനചേതനയുടെ 22 ആം വാര്‍ഷികാഘോഷം ഗ്രാമ പഞ്ചായത്ത് അംഗം ഗീത വടക്കേടത്ത് നിര്‍വഹിക്കുന്നു
ഉള്ളിയേരി | ഉള്ളിയേരി സൗത്തില്‍ 22 വര്‍ഷമായി കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജനചേതനയുടെ വാര്‍ഷികാഘോഷത്തിനു തുടക്കമായി.
ആറുമാസം നീണ്ടു നിക്കുന്ന 22 ഇന പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന’ആരവം@22′ പരിപാടി യോടെയാണ് 22 ആം വാര്‍ഷികം. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ക്ലബ് പരിസരത്ത് വെച്ച് ഗ്രാമ പഞ്ചായത്ത് അംഗം ഗീത വടക്കേടത്ത് നിര്‍വഹിച്ചു. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എം ബിജുശങ്കര്‍ മുഖ്യാതിഥി യായി. ഇ എം പ്രശാന്തന്‍, എം പ്രഭാകരന്‍ എന്നിവര്‍ ആശംസ അറിയിച്ചു. പ്രസിഡന്റ് എം കെ അമല്‍ജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി എസ് പ്രബിന്‍ സ്വാഗതവും വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റ് ദിവ്യ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വാര്‍ഷികാഘോഷത്തിന്റെ ആദ്യ പരിപാടിയായി ഗാനാലാപനം നടന്നു. പ്രദേശത്തെ ഇരുപതോളം ഓളം കലാകാരന്മാര്‍ പങ്കെടുത്തു. അഞ്ജനേയ ദന്തല്‍ കോളജുമായി സഹകരിച്ചുള്ള ദന്ത പരിശോധന ക്യാമ്പ് ഇന്ന് (വ്യാഴം) ഇ എം എസ് നഗറില്‍ വച്ച് നടക്കും.