p mohanan
സ്ത്രീവിരുദ്ധ പരാമര്‍ശം കെ എസ് ഹരിഹരന്റെ മാത്രം ആത്മനിഷ്ഠ പ്രസംഗമായി കാണുന്നില്ല: പി മോഹനന്‍
യു ഡി എഫിന്റെ ഇരവാദം ആരും വിശ്വസിക്കില്ല.
കോഴിക്കോട് | സ്ത്രീവിരുദ്ധ പരാമര്‍ശം കെ എസ് ഹരിഹരന്റെ മാത്രം ആത്മനിഷ്ഠ പ്രസംഗമായി കാണുന്നില്ലെന്ന് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. യു ഡി എഫിന്റെ സൈബര്‍ ഗ്രൂപ്പുകളും നേരത്തെയും ഇത്തരം പ്രചാരണങ്ങള്‍നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫിന്റെ ഇരവാദം ആരും വിശ്വസിക്കില്ല. ഇന്ത്യ മുഴുവന്‍ ആരാധിക്കുന്ന സിനിമാ താരത്തെ അധിക്ഷേപിക്കുന്നത് കേവലം ഖേദ പ്രകടനം കൊണ്ട് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും പി മോഹനന്‍ പറഞ്ഞു. ഖേദ പ്രകടനം കൊണ്ട് വിഷയം അവസാനിക്കില്ലെന്നും നിയമ നടപടികള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന നേതാവ് സി എച്ച് കണാരനെ അധിക്ഷേപിച്ചതിലും നിയമനടപടി ഉണ്ടാകും. പരാമര്‍ശം തിരുത്തി എന്ന് പറയുന്നത് ഉരുണ്ടു കളിയാണെന്നും പി മോഹനന്‍ അഭിപ്രായപ്പെട്ടു.
ചരിത്ര പിന്‍ബലം ഇല്ലാത്ത പ്രചാരണങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകരും കൂട്ടു നിന്നു. ആദ്യഘട്ടത്തില്‍ ടീച്ചര്‍ക്കെതിരെ വ്യക്തിഹത്യ നടന്നു. പിന്നീട് അത് വര്‍ഗീയ പ്രചാരണത്തിന് വഴിമാറി. പക്ഷേ മത നിരപേക്ഷ മനസ്സുകള്‍ കള്ള പ്രചാരണം തിരിച്ചറിഞ്ഞെന്നും ന്യൂനപക്ഷങ്ങള്‍ സി പി എമ്മിനോട് അടുക്കുന്നതില്‍ യു ഡി എഫിന് ആശങ്കയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു ഡി എഫിന് സംഘപരിവാര്‍ മനസ്സ് ഉണ്ടെന്നും വോട്ടെണ്ണല്‍ അടുത്ത് വരുന്ന സാഹചര്യത്തിലുള്ള ബേജാറാണ് യു ഡി എഫിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.