Connect with us

Ongoing News

അങ്കം മുറുകുന്നു; ഐ എസ് എലില്‍ നോക്കൗട്ട് ചിത്രം തെളിഞ്ഞു

മാര്‍ച്ച് മൂന്നിന് നടക്കുന്ന ആദ്യ എലിമിനേറ്ററില്‍ ബെംഗളൂരു എഫ് സി, കേരള ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടും.

Published

|

Last Updated

കൊല്‍ക്കത്ത | ഐ എസ് എല്‍ ഒമ്പതാം സീസണില്‍ നോക്കൗട്ട് ചിത്രം തെളിഞ്ഞു. മാര്‍ച്ച് മൂന്നിന് നടക്കുന്ന ആദ്യ എലിമിനേറ്ററില്‍ ബെംഗളൂരു എഫ് സി, കേരള ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടും. ബെംഗളൂരു പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണെങ്കില്‍ അഞ്ചാമതാണ് ബ്ലാസ്റ്റേഴ്‌സ്. ബെംഗളൂരുവിലെ മൈതാനത്താണ് അങ്കം.

കഴിഞ്ഞ വര്‍ഷം ഫൈനലിലെത്തിയ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ബെംഗളൂരു-ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ വിജയികള്‍ ലീഗില്‍ ഒന്നാമതുള്ള മുംബൈ സിറ്റി എഫ് സിയെ രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ നേരിടും.

മാര്‍ച്ച് നാലിന് രണ്ടാം എലിമിനേറ്ററില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയ എ ടി കെ മോഹന്‍ ബഗാന്‍ ആറാം സ്ഥാനത്തുള്ള ഒഡിഷ എഫ് സിയെ നേരിടും. എ ടി കെയുടെ മൈതാനത്തായിരിക്കും ഈ മത്സരം നടക്കുക.

ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ് സിയെയാണ് ഈ മത്സരത്തിലെ വിജയി സെമിയില്‍ നേരിടേണ്ടി വരിക. നിലവിലെ ചാമ്പ്യന്മാരാണ് ഹൈദരാബാദ് എഫ് സി.

 

Latest