Connect with us

Kerala

നിയമനം നല്‍കിയവര്‍ തന്നെ വിവാദത്തിന് മറുപടി പറയണം: കണ്ണൂര്‍ സര്‍വകലാശാല വി സി

നിയമന ഉത്തരവ് കിട്ടിയത് പ്രകാരമാണ് പദവിയില്‍ പ്രവേശിച്ചത്.

Published

|

Last Updated

കണ്ണൂര്‍ | വി സി പദവിയില്‍ തന്നെ വീണ്ടും നിമയമിച്ചതിനെക്കുറിച്ച് വിശദീകരണം നല്‍കേണ്ടത് താനല്ലെന്നും ഗവര്‍ണറാണെന്നും കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍. നിയമന ഉത്തരവ് കിട്ടിയത് പ്രകാരമാണ് പദവിയില്‍ പ്രവേശിച്ചത്. ചാന്‍സലറുടെ ഓഫീസില്‍ നിന്നാണ് കത്ത് കിട്ടിയത്. നിലവിലെ വിവാദത്തിന് മറുപടി പറയേണ്ടതും അവരാണെന്നും വി സി പ്രതികരിച്ചു. കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വി സി പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനത്തില്‍ ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കേണ്ടി വന്നുവെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കെയാണ് വി സിയുടെ പ്രതികരണം. നീതിബോധം വിട്ട് പ്രവര്‍ത്തിക്കേണ്ടി വന്നുവെന്നും എന്നാല്‍, അതിനുശേഷം താന്‍ അങ്ങേയറ്റം അസ്വസ്ഥനാണെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നുണ്ട്.

Latest