Connect with us

International

കരയാക്രമണത്തില്‍ സൈന്യത്തിന് കനത്ത നാശനഷ്ടം നേരിട്ടു; സമ്മതിച്ച് ഇസ്‌റാഈല്‍

ഗ്രൗണ്ട് ഓപറേഷനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 23 സൈനികരെന്ന് ഇസ്‌റാഈല്‍

Published

|

Last Updated

ടെല്‍ അവീവ്| ഗസ്സയിലെ കരയാക്രമണത്തില്‍ ഇസ്‌റാഈല്‍ സൈന്യത്തിന് കനത്ത നാശനഷ്ടം നേരിട്ടെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്. ഗസ്സയിലെ ആക്രമണത്തില്‍ വലിയ പുരോഗതിയുണ്ടായന്നെും അദ്ദേഹം അവകാശപ്പെട്ടു. വടക്കന്‍ ഗസ്സ മുനമ്പിലെ ഓപറേഷനില്‍ ഇതുവരെ 23 സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്‌റാഈല്‍ പ്രതിരോധ സേന അറിയിച്ചു.

ഗസ്സ മുനമ്പില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ട നാലു പേരുടെ വിവരങ്ങള്‍ ഇസ്‌റാഈല്‍ സൈന്യം പ്രസിദ്ധീകരിച്ചു. ആംഡ് ബ്രിഗേഡ് 460ന്റെ കമാന്‍ഡര്‍ ക്യാപ്റ്റന്‍ ബെനി വെയിസ്, ഉറിയ മാഷ്, യഹോനാതന്‍ യൂസെഫ് ബ്രാന്‍ഡ്, ടാങ്ക് ഡ്രൈവര്‍ ഗില്‍ ഫിഷിറ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്.

യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നതായി ഡിഫന്‍സ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ഹെര്‍സി ഹലേവി വ്യക്തമാക്കി. വടക്കന്‍ ഗസ്സയിലെ ഹൃദയഭാഗത്താണ് ഇപ്പോള്‍ സേനയുള്ളതെന്നും ഗസ്സ നഗരം സൈന്യം വളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷങ്ങള്‍ക്കിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്‌റാഈലിലെത്തി. ഇസ്‌റാഈലിന് പൂര്‍ണ പിന്തുണ നല്‍കുന്ന നിലപാടാണ് ഇപ്പോഴും യുഎസിന്റേത്.

 

 

---- facebook comment plugin here -----

Latest