Connect with us

Uae

പിടികിട്ടാപ്പുള്ളിയെ യു എ ഇ ഇറ്റാലിയന്‍ അധികൃതര്‍ക്ക് കൈമാറി

ഡാനിലോ കൊപ്പോളയെ കൈമാറണമെന്ന് ഇറ്റാലിയന്‍ ഗവണ്‍മെന്റ് ഔദ്യോഗികമായി അഭ്യര്‍ഥന നടത്തിയിരുന്നു.

Published

|

Last Updated

ദുബൈ | സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഇറ്റാലിയന്‍ പിടികിട്ടാപ്പുള്ളി ഡാനിലോ കൊപ്പോളയെ യു എ ഇ ഇറ്റാലിയന്‍ അധികൃതര്‍ക്ക് കൈമാറി. യു എ ഇയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി കൈമാറല്‍ ഉടമ്പടി പ്രകാരമാണ് കൈമാറല്‍ നടത്തിയത്. ഡാനിലോ കൊപ്പോളയെ കൈമാറണമെന്ന് ഇറ്റാലിയന്‍ ഗവണ്‍മെന്റ് ഔദ്യോഗികമായി അഭ്യര്‍ഥന നടത്തിയിരുന്നു.

യു എ ഇ നീതിന്യായ മന്ത്രി അബ്ദുല്ല ബിന്‍ സുല്‍ത്താന്‍ അല്‍ നുഐമിയും ഇറ്റാലിയന്‍ നീതിന്യായ മന്ത്രി കാര്‍ലോ നോര്‍ഡിയോയും ഇത് സംബന്ധമായി ഫോണ്‍ കോള്‍ നടത്തിയിരുന്നു. അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കുന്നതിലും നീതി ഉറപ്പാക്കുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ജുഡീഷ്യല്‍ സഹകരണവും ഈ തീരുമാനത്തിന്റെ പ്രാധാന്യവും ഇരുവരും ഊന്നിപ്പറഞ്ഞു.

യു എ ഇയും ഇറ്റലിയും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ പ്രതിഫലനമാണിത്. നീതി ഉറപ്പാക്കുന്നതിനുള്ള ദൃഢനിശ്ചയം പ്രകടമാക്കിയ ഇരുവരും കേസുകളുടെ അന്വേഷണത്തില്‍ യു എ ഇയും ഇറ്റലിയും തമ്മിലുള്ള സഹകരണം വ്യക്തമാക്കി.

 

Latest