Connect with us

National

അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു

11 നേതാക്കളെയാണ് കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്

Published

|

Last Updated

ന്യൂഡല്‍ഹി |  എന്‍ഐഎ പരിശോധനയെ തുടര്‍ന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഈ മാസം 30 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. 30ന് രാവിലെ 11ന് പ്രതികളെ കോടതിയില്‍ ഹാജരാക്കണം. 11 നേതാക്കളെയാണ് കോടതി നിര്‍ദേശ പ്രകാരം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. രാവിലെ 11 ഓടെയാണ് പ്രതികളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചത്. ആര്‍എസ്എസിനെതിരെ മുദ്രാവാക്യം വിളിച്ച നേതാക്കള്‍ രാഷ്ട്രീയമായി വിഷയങ്ങളെ നേരിടാന്‍ പഠിക്കണമെന്നും വിളിച്ചു പറയുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഹാറില്‍ വെച്ച് ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റുപത്രത്തില്‍ ആരോപിച്ചിരുന്നു. ജൂലൈ 12 ന് പട്നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാമ്പ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു.

കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീഖ് പായേത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മോദിക്കെതിരായ ആക്രമണത്തിനുള്ള പദ്ധതിയെക്കുറിച്ച് പറയുന്നത്.