Connect with us

Ongoing News

യു എ ഇയിലും സഊദി അറേബ്യയിലും നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ വിപ്ലവം

മിഡില്‍ ഈസ്റ്റില്‍ എ ഐ സ്റ്റാര്‍ട്ടപ്പുകളുടെ ഉയര്‍ച്ച ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നു.

Published

|

Last Updated

ദുബൈ| യു എ ഇ, സഊദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിര്‍മിത ബുദ്ധി (എ ഐ) സാങ്കേതിക വിദ്യ വിപ്ലവം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ‘മിഡില്‍ ഈസ്റ്റില്‍ എ ഐ സ്റ്റാര്‍ട്ടപ്പുകളുടെ ഉയര്‍ച്ച ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നു. സാമ്പത്തിക വൈവിധ്യവത്കരണത്തിനും സാമൂഹിക പരിഷ്‌കരണത്തിനും ഇത് വഴിയൊരുക്കുന്നു.’ ക്രഞ്ച്‌ബേസ് ഡാറ്റ ചൂണ്ടിക്കാട്ടി. യു എ ഇ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ എ  ഐ രംഗത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി കാര്യമായ മുന്നേറ്റം നടത്തി. ഈ വിപ്ലവത്തില്‍ യു എ ഇയും സഊദി അറേബ്യയുമാണ് മുന്നില്‍.

ആഗോള സാങ്കേതിക കേന്ദ്രങ്ങളായി സ്വയം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ഈ രാജ്യങ്ങള്‍ എണ്ണ, വാതക ആശ്രിതത്വത്തില്‍ നിന്ന് മാറുകയാണ്. സാങ്കേതിക-സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലും പൊതു-സ്വകാര്യ മേഖലകളിലേക്ക് എ ഐയെ സമന്വയിപ്പിക്കുന്നതിലും അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
2024 ഏപ്രില്‍ വരെ, മിഡില്‍ ഈസ്റ്റില്‍ 1,843 എ ഐ സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്ത് വന്നു. 1,773 ഫണ്ടിംഗ് റൗണ്ടുകള്‍ 1290 കോടി ഡോളര്‍ സമാഹരിച്ചു.

വളര്‍ന്നുവരുന്ന ഈ ആവാസവ്യവസ്ഥയെ തന്ത്രപ്രധാനമായ സര്‍ക്കാര്‍ സംരംഭങ്ങള്‍ പിന്തുണക്കുന്നു. എ ഐ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് യു എ ഇ ധീരമായ നടപടികള്‍ സ്വീകരിക്കുന്നു. അബുദബി, വികസനം വേഗത്തിലാക്കാന്‍ എം ജി എക്‌സ് എന്ന പുതിയ സാങ്കേതിക നിക്ഷേപ കമ്പനി സ്ഥാപിച്ചു. ആറ് വലിയ ഫണ്ടിംഗ് റൗണ്ടുകളില്‍ അഞ്ചെണ്ണം, ഓരോന്നിനും 100 കോടി ഡോളര്‍ എന്ന നിലയില്‍ നേടി.

ഡാറ്റാ മാനേജ്മെന്റ്മുതല്‍ നെറ്റ്വര്‍ക്ക് ഒപ്റ്റിമൈസേഷനും സുരക്ഷാ മെച്ചപ്പെടുത്തലുകളും വരെയുള്ള വിവിധ മേഖലകളില്‍ എ ഐയുടെ പരിവര്‍ത്തന സാധ്യതകള്‍, വര്‍ധിച്ചുവരുന്ന ആത്മവിശ്വാസത്തിന് അടിവരയിടുന്നു. വൈവിധ്യമാര്‍ന്ന ആസൂത്രണങ്ങള്‍, മുന്‍ഗണനകള്‍, ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകള്‍ എന്നിവ ഇതില്‍ പ്രതിഫലിക്കുന്നൂ. മിഡില്‍ ഈസ്റ്റ് അതിവേഗം എ ഐ നവീകരണത്തിന്റെ കേന്ദ്രമായി മാറുകയാണ്. സ്റ്റാര്‍ട്ടപ്പുകളെ സ്വീകരിക്കുന്നതിനായി നിക്ഷേപ തന്ത്രങ്ങള്‍ പുനഃക്രമീകരിക്കുന്ന കോര്‍പ്പറേഷനുകളുമുണ്ട്.

ഈ പ്രതിഭാസം 2021-ലെ നിക്ഷേപ കുതിച്ചുചാട്ടത്തെ അനുസ്മരിപ്പിക്കുന്നു. കുറഞ്ഞ പലിശനിരക്കും കൊവിഡ് പ്രതിസന്ധിക്കുശേഷം ഉണ്ടായ വളര്‍ച്ചയും കാരണങ്ങളാണ്. 2022-ന്റെ അവസാനത്തില്‍ ചാറ്റ് ജി പി ടി പുറത്തിറക്കിയതാണ് എ ഐ യിലുള്ള താത്പര്യത്തിന്റെ പുനരുജ്ജീവനത്തിന് പ്രധാന കാരണം.

 

 

---- facebook comment plugin here -----

Latest