Connect with us

Kerala

ആശുറാ ആത്മീയ സംഗമത്തിന് ജാമിഉൽ ഫുതൂഹിൽ തുടക്കമായി

ആശുറാ ദിവസത്തില്‍ സവിശേഷമായ അല്‍ മുസല്‍സലു ബി യൗമി ആശുറാ ഇജാസത്ത് സംഗമത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നേതൃത്വം നല്‍കി. 

Published

|

Last Updated

നോളജ് സിറ്റി | ആശുറാഅ് പ്രാര്‍ഥനാ സംഗമത്തിന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ തുടക്കമായി. ആശുറാ ദിവസത്തില്‍ സവിശേഷമായ അല്‍ മുസല്‍സലു ബി യൗമി ആശുറാ ഇജാസത്ത് സംഗമത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാര്‍ നേതൃത്വം നല്‍കി. ഡോ. അബ്ദുസ്സലാം മുസ്്‌ലിയാര്‍ ദേവര്‍ഷോല ആശുറാഅ് പ്രഭാഷണം നടത്തി.

സയ്യിദ് ശാഫി ബാ അലവി വളപട്ടണം ദിക്ർ മജ്ലിസിന് നേതൃത്വം നൽകി. സയ്യിദ് അബൂബക്കര്‍ കോയ അല്‍ബുഖാരി കാന്തപുരം സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

മമ്പുറം തങ്ങള്‍ അനുസ്മരണം, ദിക്ര് ഹല്‍ഖ, ഖുര്‍ആന്‍ പാരായണം, മരണപ്പെട്ടുപോയവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന തുടങ്ങിയവയാണ് നടക്കുന്നത്. സംഗമത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest