Idukki
സദസ്സിൽ ആള് കുറഞ്ഞു; എം എം മണി ക്ഷുഭിതനായി വേദി വിട്ടു
മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രിൻസ് പ്രസിഡന്റായ പഞ്ചായത്തിൽ വെറും 20 പേരെ മാത്രം ഇരുത്തി ചടങ്ങ് സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
ഇടുക്കി | കരുണാപുരം പഞ്ചായത്തിൻറ കേരളോത്സവ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എംഎം മണി സദസിൽ അംഗസഖ്യ കുറഞ്ഞതിൽ പ്രതിഷേധിച്ച് വേദിയിൽ നിന്ന് ഇറങ്ങിപോയി. മഹിളാ കോൺഗ്രസ് നേതാവ് മിനി പ്രിൻസ് പ്രസിഡന്റായ പഞ്ചായത്തിൽ വെറും 20 പേരെ മാത്രം ഇരുത്തി ചടങ്ങ് സംഘടിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
സാമാന്യ മര്യാദ പോലും ഇല്ലാത്ത പ്രവർത്തിയാണ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. അത്യാവശ്യ കാരണത്താൽ പോകുന്നു എന്ന അറിയിച്ച മണി ആളുകളില്ലാത്ത ചടങ്ങിൽ പങ്കെടുക്കില്ലെന്നും തീർത്തു പറഞ്ഞു.
എംഎം മണിയുടെ നിർദേശത്തെ തുടർന്നാണ് പരിപാടി നേരത്തെ ആരംഭിച്ചതെന്നാണ് സംഘാടകർ പറയുന്നത്.
എം എം മണിയുടെ നാവ് നേരെയാകുവാൻ പ്രർഥനാ യജ്ഞം സംഘടിപിച്ച മഹിളാ കോൺഗ്രസ് നേതാവാണ് പഞ്ചായത്ത് പ്രസിഡൻറ് മിനി പ്രിൻസ്.