Connect with us

cpim local secretery murder

ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിയെന്ന് കരുതുന്ന ആളിന്റെ ശബ്ദരേഖ പുറത്ത്

സുഹൃത്തുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിട്ടുള്ളത്

Published

|

Last Updated

തിരുവല്ല | സി പി ഐ എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതക കേസിലെ പ്രതിയുടേത് എന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. കേസിലെ അഞ്ചാം പ്രതിയായ അഭിയുടെ ശബ്ദരേഖയാണ് ഇതെന്നാണ് കരുതുന്നത്. സന്ദീപിനെ വെട്ടിപ്പുരക്കേല്‍പ്പിച്ചെന്നും തനിക്ക് പകരം മറ്റുള്ളവര്‍ കീഴടങ്ങുമെന്നും ശബ്ദരേഖയില്‍ ഉണ്ട്.

സുഹൃത്തുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിട്ടുള്ളത്. സംഭവം സീനായെന്നും താനും അതില്‍ ഉള്‍പ്പെട്ടുട്ടുണ്ടെന്നും എന്നാല്‍ താന്‍ കേസില്‍ പ്രതിയാവില്ലെന്നും പ്രതിയെന്ന് കരുതുന്ന അഭി ഈ ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. അവര്‍ നാല് പേര്‍ കേസില്‍ പ്രതിയാകും തന്നെ കേസില്‍ പെടുത്തില്ലെന്നും സുഹൃത്തിനോട് ഇയാള്‍ പറയുന്നുണ്ട്.

ഞങ്ങള്‍ അഞ്ചുപേരും കൂടെയാണ് അത് ചെയ്തത്. ജിഷ്ണു ഉള്‍പ്പെടെ മൂന്ന് പേര്‍ പ്രതിയാവും. ഞാനാണ് അവന്റെ പെടലിക്ക് വെട്ടിയത്. സന്ദീപുമായി നേരത്തെ വിഷയമുണ്ടായതാണ്. കയ്യില്‍ കിട്ടിയപ്പോള്‍ അക്രമിച്ചു. മരിച്ചുപോകുമെന്ന് കരുതിയതല്ല. താന്‍ പ്രതിയാകില്ലെന്നും താന്‍ ഇപ്പോഴും വീട്ടില്‍ തന്നെയുണ്ടെന്നും സുഹൃത്തിനോട് പ്രതിയെന്ന് കരുതുന്ന ആള്‍ പറയുന്നുണ്ട്.

---- facebook comment plugin here -----

Latest