Connect with us

National

തമിഴ്‌നാട്ടിലെ ദളിതരുടെ വഴിയടച്ച അയിത്ത മതില്‍ പൊളിച്ചുനീക്കി അധികൃതര്‍

തൂത്തുകുടി എംപി കനിമൊഴിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മതില്‍ പൊളിക്കാന്‍ ഉത്തരവായത്.

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടിലെ ദളിതരുടെ വഴിയടച്ച അയിത്ത മതില്‍ പൊളിച്ചുനീക്കി അധികൃതര്‍.
റവന്യൂ വകുപ്പാണ് അവിനാശി താലൂക്കിലെ അയിത്ത മതില്‍ പൊളിച്ചു നീക്കിയത്. സേവൂര്‍ ഗ്രാമത്തിലെ വഴി മുടക്കി നിര്‍മിച്ച മതിലാണ് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.

തൂത്തുകുടി എംപി കനിമൊഴിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മതില്‍ പൊളിക്കാന്‍ ഉത്തരവായത്. പതിറ്റാണ്ടുകളായി ദളിത് വിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലമാണിതെന്നും വിഐപി നഗറില്‍ സവര്‍ണ വിഭാഗം സ്ഥലം വാങ്ങി താമസമാക്കിയതോടെ ദളിതരുടെ വഴിയടച്ച് മതില്‍ കെട്ടുകയായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയുന്നു.

ദളിതരുടെ വഴി അടച്ചതോടെ പൊതുവഴിയിലെത്തണമെങ്കില്‍ രണ്ട് കിലോമീറ്റര്‍ നടക്കേണ്ടിവന്നു. തെരഞ്ഞെടുപ്പ് ആവശ്യാര്‍ഥം തിരുപ്പൂരിലെത്തിയ എംപി കനിമൊഴിയോട് പ്രദേശ വാസികള്‍ പരാതി പറഞ്ഞതാണ് നടപടിയ്ക്ക് കാരണമായത്. കനിമൊഴി ജില്ലാ കളക്ടര്‍ ടി ക്രിസ്തുരാജിനെ ബന്ധപ്പെടുകയും പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് റവന്യു അധികൃതര്‍ മതിലിന്റൈ ഒരു ഭാഗം പൊളിച്ചു മാറ്റുകയായിരുന്നു. ശേഷിക്കുന്ന ഭാഗം പൊളിക്കുമെന്നും ജില്ലാ ഭരണകൂടം പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

 

 

 

Latest