Kerala
ഓട്ടോ ഡ്രൈവര്‍ ഓട്ടോക്കുള്ളില്‍ മരിച്ച നിലയില്‍
കോ-ഓപ്പറേറ്റീവ് പാല്‍ സൊസൈറ്റി ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

പത്തനംതിട്ട | അടൂരില്‍ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കണ്ണങ്കോട് സ്വദേശി ബിനീഷ് (39) ആണ് മരിച്ചത്. കോ-ഓപ്പറേറ്റീവ് പാല്‍ സൊസൈറ്റി ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ മരണകാരണം വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു
---- facebook comment plugin here -----