Connect with us

road accident

ആലപ്പുഴയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ചേര്‍ത്തല കാളികുളം- ചെങ്ങണ്ട റോഡില്‍ പഴംകുളം പാലത്തിന്റെ തൂണുകളില്‍ ഇടിച്ചാണ് ഓട്ടോ മറിഞ്ഞത്

Published

|

Last Updated

ആലപ്പുഴ |  ചേര്‍ത്തല കാളികുളം – ചെങ്ങണ്ട റോഡില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വൈക്കം തലയോലപ്പറമ്പ് മിഠായികുന്ന് താമരശ്ശേരില്‍ പരേതനായ കുഞ്ഞപ്പന്റെ മകന്‍ ടി കെ ഷാജി (53) യാണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഷാജിയുടെ ഭാര്യ രജനിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുനല്ലൂരിലെ രജനിയുടെ വീട്ടില്‍ നിന്ന് ഇന്നലെ ഉച്ചയോടെ തലയോലപ്പറമ്പിലേക്ക് പോകുന്നതിനിടെയാണ് അപകടം. ചേര്‍ത്തല കാളികുളം – ചെങ്ങണ്ട റോഡില്‍, പഴംകുളം പാലത്തിന്റെ തൂണുകളില്‍ ഇടിച്ച് ഓട്ടോ താഴേക്ക് മറിയുകയായിരുന്നു. ഏതാണ്ട് 16 അടിയോളം താഴ്ചയിലുള്ള കുറ്റിക്കാട്ടിലേയ്ക്കാണ് ഓട്ടോ വീണത്. രജനിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ഷാജിയെ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

Latest