From the print
അബിഗേലിനെ ആശ്രാമം മൈതാനത്ത് എത്തിച്ച ഓട്ടോ കണ്ടെത്തി
ഡ്രൈവര്‍ സജീവനില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.
കൊല്ലം | കൊല്ലം ഓയൂരില്‍ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിയെ ആശ്രാമം മൈതാനത്ത് എത്തിച്ച ഓട്ടോറിക്ഷ കണ്ടെത്തി. ഡ്രൈവര്‍ സജീവനില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.
ലിങ്ക് റോഡില്‍ വച്ചാണ് കുട്ടിയുമായി യുവതി ഓട്ടോയില്‍ കയറിയത്. ഇവര്‍ക്ക് ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കും.
ഇളം മഞ്ഞ വസ്ത്രം ധരിച്ച സ്ത്രീ കുട്ടിയുടെ മുഖം ഷാള്‍ കൊണ്ട് മറച്ചിരുന്നുവെന്നും സജീവന്‍ പോലീസിനോട് പറഞ്ഞു.
---- facebook comment plugin here -----