Connect with us

Kerala

ആത്മകഥാ വിവാദം; ഇ പി ജയരാജൻ്റെ പരാതിയിൽ അന്വേഷണം തുടങ്ങി

ഇ പി.ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി വ്യക്തമാക്കി

Published

|

Last Updated

കോട്ടയം | ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ്റെ പരാതിയിൽ അന്വേഷണം തുടങ്ങി.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിനാണ് അന്വേഷണ ചുമതല. കേസ് എടുക്കാതെയാവും അന്വേഷണം എന്നാണ് പോലീസ് നൽകുന്ന സൂചന.

അന്വേഷണം ആവശ്യപ്പെട്ട് ഇ പി ജയരാജൻ ഡിജിപിക്ക് ഇന്നലെ പരാതി നൽകിയിരുന്നു.തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്നെന്നും ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് പരാതിയിൽ ഇപി പറഞ്ഞത്.

ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആത്മകഥ എഴുതുന്നത് സ്വയം രീതിക്കാണെന്നും കൂലിക്ക് എഴുതിപ്പിക്കുന്ന രീതിയില്ലെന്നും ഇപി പറഞ്ഞു.മാധ്യമങ്ങളില്‍ വന്നതൊന്നും താന്‍ എഴുതിയതല്ല.വഴിവിട്ട ചിലത് നടന്നിട്ടുണ്ട്. ഡിസി ബുക്കസിന് പ്രസിദ്ധീകരണ അവകാശം നല്‍കിയിട്ടില്ല. പിന്നിലുള്ളത് വൃത്തിക്കെട്ട രാഷ്ട്രീയം. ഇതില്‍ ശക്തമായ നിയമനടപടി ഉണ്ടാവണമെന്നും ഇപി വ്യക്തമാക്കിയിരുന്നു.

ജയരാജന്‍റെ ‘കട്ടന്‍ ചായയും പരിപ്പ് വടയും’ ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരില്‍ ഡിസി ബുക്സ് പുറത്തിറക്കിയ ആത്മകഥയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ലെന്നുമടക്കമുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്. ബിജെപി നേതാവ്  പ്രകാശ് ജാവദേക്കറുമായുള്ള കൂട്ടിക്കാഴ്ച്ച വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആത്മക്കഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം ഇ പി.ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി വ്യക്തമാക്കി. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നു. ഡിസി ബുക്ക്‌സ് ഒരു പ്രസാധകര്‍ മാത്രമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നേരത്തെ പറഞ്ഞതാണ് ഡിസിയുടെ നിലപാട്.അതിനപ്പുറത്തേക്ക് ഈ കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.