Connect with us

Kerala

അവേലത്ത് തങ്ങൾ അവാർഡ് പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർക്ക്

ഇസ്‌ലാമിക കർമ ശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കുന്നത്

Published

|

Last Updated

കോഴിക്കോട് | അവേലത്ത് സയ്യിദ് അബ്ദുൽഖാദിർ അഹ്ദൽ തങ്ങളുടെ പേരിൽ ഏർപ്പെടുത്തിയ അവേലത്ത് തങ്ങൾ അവാർഡ് പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർക്ക്. ഇസ്‌ലാമിക കർമ ശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കുന്നത്.

നേരത്തേ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ, ഇ സുലൈമാൻ മുസ്‌ലിയാർ തുടങ്ങിയവർക്ക് അവാർഡ് ലഭിച്ചിരുന്നു. ഇന്ന്  അവേലത്ത് മഖാം ഉറൂസ് നഗരിയിൽ നടന്ന ചടങ്ങിൽ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർക്ക് അവാർഡ് സമ്മാനിച്ചു.

Latest