Connect with us

Kerala

കുഞ്ഞിനെ ഇന്ന് വീട്ടിലേക്ക് കൊണ്ടു വരില്ല; അമ്മയും കുടുംബവും കുട്ടിയുടെ അടുത്തേക്ക് പോകും

ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.

Published

|

Last Updated

കൊല്ലം| കാണാതായ അബിഗേല്‍ സാറയെ കണ്ടെത്തിയ സന്തോഷത്തിലാണ് നാട്ടുകാര്‍. ഇന്ന് ഉച്ചയോടെ കുഞ്ഞിനെ കണ്ടെത്തിയതോടെ വീട്ടിലും നാട്ടിലും എന്നുവേണ്ട പോലീസും സന്തോഷം പങ്കുവെക്കുകയാണ്. കുഞ്ഞിനെ കണ്ടെത്തിയ സന്തോഷത്തില്‍ എആര്‍ ക്യാമ്പില്‍ ലഡുവിതരണവും നടത്തി.

അതേസമയം, കുഞ്ഞിനെ ഇന്ന് വീട്ടിലേക്ക് കൊണ്ട് വരില്ലെന്നാണ് പുതിയ വിവരം. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. കുഞ്ഞിന്റെ അമ്മയും കുടുംബവും കുഞ്ഞിന്റെ അടുത്തേക്ക് പോകും.

കൊല്ലം എസ് എന്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുഞ്ഞ് ഒറ്റക്കിരിക്കുന്നത് കണ്ടത്. ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുമ്പോള്‍ അവശനിലയിലായിരുന്നെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

 

 

 

---- facebook comment plugin here -----

Latest