Connect with us

പുസ്തകത്തട്ട്

ബാൽക്കണി

വിദ്യാർഥികളിൽ നന്മയുടെ പുതിയ ആകാശം സൃഷ്ടിക്കുന്ന പന്ത്രണ്ട് കൊച്ചു കഥകളുടെ സമാഹാരമാണ് നക്ഷത്രങ്ങൾക്കിടയിൽ മിന്നാമിനുങ്ങ്.

Published

|

Last Updated

കൊറോണക്കാലത്ത് വീട്ടുബാൽക്കണിയിൽ നിന്ന് നിരീക്ഷിച്ച ആളുകളെയും സംഭവങ്ങളെയും നർമ രസത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന രചന. വളരെ രസകരമായി അനായാസേന വായിച്ചുപോകാൻ പാകത്തിൽ വായനക്കാരെ കൂടെക്കൊണ്ടുപോകുന്ന ആഖ്യാന രീതി. ഒലിവ് ബുക്‌സ്. പേജ് 160. വില 250 രൂപ.

തേജസ് വർഗീസ് തോമസ്

 

ഇന്ത്യ എന്റെ രാജ്യം

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ സംഘ്പരിവാർ നടത്തിയ രാഷ്ട്രീയ നാടകങ്ങൾ, കൂട്ടക്കൊലകൾ, അധികാരാരോഹണങ്ങൾ, ഡീപ് ഫേക്കിനെ സ്ഥാപിക്കുന്ന ടെക്്നോ വാറുകൾ, സോഷ്യൽ മീഡിയ മേൽക്കോയ്മകൾ തുടങ്ങി നിരവധി സംഭവ വികാസങ്ങളെ അനാവരണം ചെയ്യുന്ന കൃതി. ഒലിവ് ബുക്‌സ്. പേജ് 176. വില 300 രൂപ.

നജീബ് കാന്തപുരം

 

നക്ഷത്രങ്ങൾക്കിടയിൽ മിന്നാമിനുങ്ങ്

വിദ്യാർഥികളിൽ നന്മയുടെ പുതിയ ആകാശം സൃഷ്ടിക്കുന്ന പന്ത്രണ്ട് കൊച്ചു കഥകളുടെ സമാഹാരം. അറിവും തിരിച്ചറിവും പരിസ്ഥിതി ബോധവും നിറയ്ക്കുകയും കാരുണ്യത്തിന്റെ പുതുപാഠം വിദ്യാർഥികൾക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ദൗത്യം കൂടി രചന നിർവഹിക്കുന്നു. പേരക്ക ബുക്‌സ്. പേജ് 72. വില 120 രൂപ.

ഗിരിജ പ്രദീപ്