Connect with us

Kerala

പെരിന്തൽമണ്ണയിലെ വോട്ട് പെട്ടി ഇനി ഹൈക്കോടതിയിൽ

സർവീസ് വോട്ടുകൾ സൂക്ഷിച്ച പെട്ടിയാണ് ഹൈക്കോടതിയിലേക്ക് മാറ്റിയത്

Published

|

Last Updated

കൊച്ചി | പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായ സർവീസ് വോട്ടുകൾ സൂക്ഷിച്ച പെട്ടി ഹൈക്കോടതിയിലേക്ക് മാറ്റി. നിയമപരമായ പ്രശ്നം മൂലം എണ്ണാതിരുന്ന സർവീസ് വോട്ടുകളാണ് പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്നത്. ഇത് ഇവിടെ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. പിന്നീട് മലപ്പുറത്ത് നിന്ന് കണ്ടെത്തിയ ബാലറ്റ് ബോക്സുകൾ ഇനി ഹൈക്കോടതിയിൽ സൂക്ഷിക്കും.

എൽ ഡി എഫ് സ്ഥാനാർഥി കെ പി മുസ്തഫ നൽകിയ ഹർജിയിൽ കോടതി നടപടികൾ നടക്കുന്നതിനിടെയാണ് ബാലറ്റ് ബോക്സ് കാണാതായത് പുറത്തറിഞ്ഞത്.  സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Latest