Kuwait
ബംഗ്ലാദേശ് ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള കുടുംബ-സന്ദര്‍ശക വിസ നിരോധനം തുടരും
കുവൈത്ത് സിറ്റി | കുവൈത്തില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക, കുടുംബ, ജോലി വിസ നിരോധനം തുടരും. ഈ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതിയോട് കൂടി മാത്രമേ എല്ലാ വിധ എന്‍ട്രി വിസകളും അനുവദിക്കുകയുള്ളൂ. ഇറാന്‍, സിറിയ, ഇറാഖ്, യമന്‍, സുഡാന്‍ എന്നിവയാണ് കുവൈത്തിലേക്ക് വിസ നിരോധനം നിലനില്‍ക്കുന്ന മറ്റു രാജ്യങ്ങള്‍.
അതേസമയം, ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നത് ആഭ്യന്തര മന്ത്രാലയം താത്ക്കാലികമായി നിര്‍ത്തിവച്ചു. 53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. ഇവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി മുന്‍കൂറായി വിസ അപേക്ഷ സമര്‍പ്പിക്കണം. ഇതോടൊപ്പം രാജ്യത്തെ അംഗീകൃത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.
---- facebook comment plugin here -----