alappuzha twin murder
ആലപ്പുഴയിൽ നിരോധനാജ്ഞ നീട്ടി
ബുധനാഴ്ച രാവിലെ ആറ് മണി വരെയാണ് നിരോധനാജ്ഞ നീട്ടിയത്.
ആലപ്പുഴ | കൊലപാതക പരമ്പര അരങ്ങേറിയ ആലപ്പുഴ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ബുധനാഴ്ച രാവിലെ ആറ് മണി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ഞായറും തിങ്കളുമാണ് നേരത്തേ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച അതിരാവിലെയുമായി 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ നടന്നതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.നാല്‍പ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം. കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. ഈ സംഭവത്തിൽ ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.
ഇതിനു പിന്നാലെ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചത്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഒരുസംഘം ആക്രമികള്‍ വീട്ടില്‍കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിച്ച സ്ഥാനാര്‍ഥികൂടിയാണ് രഞ്ജിത്. സംഭവത്തിൽ എസ് ഡി പി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.