Connect with us

കോഴിക്കോട് കോര്‍പ്പറേഷന്റെ പണം ബാങ്ക് മാനേജര്‍ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി തിരിമറി നടത്തിയെന്ന് പരാതി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്‍ മാനേജര്‍ റിജില്‍ സ്വന്തം പിതാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് ആരോപണം.
2.53 കോടി രൂപ കാണാനില്ലെന്ന് കാണിച്ച് ബാങ്ക് പൊലീസില്‍ പരാതി നല്‍കി. ബാങ്കും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെ 13 അക്കൗണ്ടുകളാണ് കോഴിക്കോട് റെയില്‍വേ ലിങ്ക് റോഡിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിലുള്ളത്.

വീഡിയോ കാണാം

Latest