Connect with us

attack against actress case

ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍

രാമന്‍പിള്ള അടക്കുമുള്ള അഭിഭാഷകര്‍ക്ക് നോട്ടീസയക്കും

Published

|

Last Updated

കൊച്ചി | പീഡനത്തിന് ഇരയായ നടി നല്‍കിയ പരാതിയില്‍ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനം. അഡ്വ. രാമന്‍പിള്ള അടക്കമുള്ള അഭിഭാഷകര്‍ക്ക് നാളെത്തന്നെ മറുപടി ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ നോട്ടീസയക്കും. മറുപടി കിട്ടിയ ശേഷമായിരിക്കും തുടര്‍ നടപടി.

അതിനിടെ നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചത്. താനൊഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. തുടരന്വേഷണം നടക്കുന്നതിനാല്‍ കേസിലെ വിചാരണ നടപടികള്‍ വൈകുമെന്നും ആ നിലക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് സുനിയുടെ ആവശ്യം.

 

Latest