Connect with us

Demolition of Kakkadampoil dam

കക്കാടംപൊയിലെ തടയണയും റോപ് വേയും ഇന്ന് പൊളിച്ചു നീക്കും

ഊര്‍ങ്ങാട്ടേരി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് പൊളിക്കല്‍

Published

|

Last Updated

മലപ്പുറം | കക്കാടംപൊയിലില്‍ അനധികൃതമായി സ്ഥാപിച്ചതാണെന്ന് കണ്ടെത്തിയ തടയണയും റോപ് വേയും ഇന്ന് പൊളിച്ചു നീക്കും. പി വി അന്‍വര്‍ എം എല്‍ എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഇവയുള്ളത്.

അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചു നീക്കണമെന്ന് നേരത്തെ ഹൈക്കോടതിയും ഓംബുഡ്സ്മാനും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഊര്‍ങ്ങാട്ടേരി പഞ്ചായത്താണ് പൊളിക്കല്‍ നടപടികളിലേക്ക് കടക്കുന്നത്. 2015-16 കാലയളവിലാണ് കക്കാടംപൊയിലില്‍ തടയണകള്‍ നിര്‍മിച്ചത്.

 

 

 

Latest