Connect with us

Kozhikode

ആത്മീയതയുടെ അടിസ്ഥാനം സാമൂഹിക സേവനം: പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

Published

|

Last Updated

കൊടുവള്ളി | ആത്മീയതയുടെ അടിസ്ഥാനം സാമൂഹിക സേവനമാണെന്നും ഈ രംഗത്തെ വ്യാജന്മാരെ തിരിച്ചറിയണമെന്നും പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ. ക്യാമ്പസ് വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ ക്യാമ്പസ് അസംബ്ലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ദിവസങ്ങളിലായി അമ്പലക്കണ്ടിയിൽ നടന്ന അസംബ്ലിയിൽ മതം, സാമൂഹികം, രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങിയ ശീർഷകങ്ങളിൽ പഠനങ്ങൾ നടന്നു. സെഷനുകൾക്ക് എ പി മുഹമ്മദ് മുസ്‌ലിയാർ, മുഹ്‌‌യുദ്ദീൻ സഅദി കൊട്ടുക്കര, ദേവർഷോല അബ്ദുസ്സലാം മുസ്്ലിയാർ, അഭിലാഷ് മോഹനൻ, സി കെ അബ്ദുൽ അസീസ്, മുസ്തഫ പി എറയ്ക്കൽ, അബൂബക്കർ ജി. എൻ എം സ്വാദിഖ് സഖാഫി, ടി എ അലി അക്ബർ, കെ വൈ നിസാമുദ്ദീൻ ഫാളിലി, മുഹമ്മദലി കിനാലൂർ, ഡോ നൂറുദ്ദീൻ റാസി, കെ ബി ബശീർ, മുഹമ്മദ് നിയാസ്, മുഹമ്മദ് ജാബിർ, സഫ്്വാൻ സഖാഫി, ഡോ. എം എസ് മുഹമ്മദ്, റാഫി അഹ്‌സനി കാന്തപുരം, സി എം സ്വാബിർ, അബ്ദുൽ വാഹിദ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.

വിവിധ കലാലയങ്ങളിലെ ആയിരത്തിലേറെ പ്രതിനിധികൾ അസംബ്ലിയിൽ പങ്കെടുത്തു. വിദ്യാർഥി റാലിയോടെ കാമ്പസ് അസംബ്ലി
സമാപിച്ചു.

Latest